Advertisement

പാക് റേഞ്ചർ BSF കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് പാകിസ്താൻ; അതിർത്തിക്ക് ഉള്ളിൽ നിന്നാണ് പിടികൂടിയതെന്ന് ആരോപണം

May 4, 2025
Google News 1 minute Read

പാകിസ്താൻ റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തത് സ്ഥിരീകരിച്ചു പാകിസ്ഥാൻ. ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ ഇന്ത്യ പിടികൂടിയതായി പാകിസ്താൻ. പാക് അതിർത്തിക്ക് ഉള്ളിൽ നിന്നാണ് പിടികൂടിയത് എന്നും പാക് സർക്കാരിന്റെ ന്യായീകരണം. പാക് മാധ്യമങ്ങൾക്ക് നൽകിയ വാർത്ത കുറിപ്പിൽ ആണ് സ്ഥിരീകരണം.

ബി‌എസ്‌എഫ് കോൺസ്റ്റബിൾ ഒരാഴ്ചയിലേറെയായി പാകിസ്ഥാൻ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് പാക് ജവാൻ പിടിയിലായിരിക്കുന്നത്. പിടിയിലായ പാക് റേഞ്ചറെ ബിഎസ്എഫ് ചോദ്യം ചെയ്ത് വരികയാണ്. അബദ്ധത്തിൽ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹത്തെ സുരക്ഷിതമായി മോചിപ്പിക്കുന്നത് സംബന്ധിച്ച് എട്ട് ദിവസത്തിലേറെയായി നിരവധി റൗണ്ട് ചർച്ചകൾ നടന്നുവെങ്കിലും ഇതുവരെ ഫലമൊന്നും ഉണ്ടായില്ല.

Story Highlights : Pakistan confirms that Pak Ranger in BSF custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here