Advertisement

ലഹരിയുടെ അപകടങ്ങളെ തുറന്നുകാട്ടി ‘നിയമ കണ്ണ്’; ആശംസയുമായി എക്‌സൈസ് മന്ത്രി

May 3, 2020
Google News 3 minutes Read

ലോക്ക് ഡൗൺ കാലത്തെ ലഹരിയുടെ അതിപ്രസരവും വ്യാജമദ്യ വിൽപനയും സമൂഹത്തിലുണ്ടാക്കാൻ ഇടയുള്ള അപകടങ്ങളെ തുറന്നുകാട്ടി ഒരു ഷോട്ട് ഫിലിം. ‘നിയമ കണ്ണ്’ എന്ന പേരിലാണ് നിയമത്തിന്റെ കണ്ണായി വരുന്ന ഡ്രോണിലൂടെ ഹ്രസ്വചിത്രം കഥ പറയുന്നത്. മന്ത്രി ടിപി രാമകൃഷ്ണൻ ആശംസയും നിർദേശങ്ങളുമായി വന്ന ഷോട്ട് ഫിലിം ഇതിനോടകം മികച്ച പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.

എല്ലാം മുകളിൽ ഉള്ളവൻ കാണുന്നുണ്ട് !! ??നിയമക്കണ്ണുകളായി ഡ്രോൺ

എല്ലാം മുകളിൽ ഉള്ളവൻ കാണുന്നുണ്ട് !! ??നിയമക്കണ്ണുകളായി ഡ്രോൺ | Kerala Police DroneWatch : https://youtu.be/YNz3PhLNOIM

Posted by Skylark Pictures Entertainment on Monday, April 13, 2020

ലോക്ക് ഡൗൺ കാലത്ത് വ്യാജമദ്യവും ലഹരി ഉപയോഗവും കൂടിയ സാഹചര്യത്തിലാണ് നിയമ കണ്ണ് എന്ന പേരിൽ ഹ്വസചിത്രം പുറത്ത് ഇറക്കിയത്. പരാമ്പ്രയിലെ ഒരു കൂട്ടം കലാകാരൻമാരുടെ കൂട്ടായ്മയിലാണ് ചിത്രം പിറവിയെടുത്തത്. ‘ബ്രേക്ക് ദി ചെയ്ൻ ഒഫിഷ്യൽ ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത ഷോട്ട് ഫിലിമിൽ എക്‌സൈയ്‌സ് മന്ത്രി മന്ത്രി ടിപി രാമകൃഷ്ണൻ ആശംസയും നിർദേശങ്ങളുമായി സാന്നിധ്യം അറിയിച്ചു.

വ്യാജമദ്യം വാറ്റുന്നവരെ ഡ്രോൺ ഉപയോഗിച്ച് നിയമപാലകർ പിടികൂടുന്നതാണ് ചിത്രം. നർമ്മത്തിന് പ്രാധ്യാനും നൽകിയാണ് നിയമ കണ്ണ് ഒരുക്കിയത്. കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് അർജുനാണ്, ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് അഭിലാഷ് കോക്കാടും ആകാശദൃശ്യങ്ങൾ പകർത്തിയത് വിനു വൈബുമാണ്. പൂർണമായും കൂത്താളിയിൽ വച്ചു ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ. അർജുൻ അജു, ഷൈജു പേരാമ്പ്ര, ജിനീഷ് കടിയങ്ങാട്, കരുണാകരൻ പേരാമ്പ്ര. അരുൺകുമാർ. രജീഷ് എന്നിവരാണ് അഭിനയിച്ചത്.

Story highlight: niyamakannu exposes the dangers of intoxication; Minister of Excise Greetings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here