കൊവിഡ് ബാധിച്ച് കോതമംഗലം സ്വദേശി യുഎഇയിൽ മരിച്ചു

coronavirus

കൊവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കോതമംഗലം ആയക്കാട് തൈക്കാവ്പടി സ്വദേശി ഏലവുംചാലിൽ നിസാർ ആണ് മരിച്ചത്. അജുമാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

read also: കൊവിഡ് 19: യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു; യുഎസിൽ മരിച്ചത് വൈദികനും 8 വയസ്സുകാരനും ഉൾപ്പെടെ 3 മലയാളികൾ

കൂട്ടുകാരനെ കൊവിഡ് രോഗ പരിശോധനക്ക് വിധേയനാക്കുന്നതിനുവേണ്ടി നിസാർ ആശുപത്രിയിൽ പോയിരുന്നു. തുടർന്ന് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ ചികിത്സ തേടി. രണ്ട് ദിവസമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. കൊവിഡ് ബാധയെ തുടർന്നുണ്ടായ ന്യൂമോണിയയാകാം മരണ കാരണമെന്നാണ് നിഗമനം. ദുബായിലെ ഫർണീച്ചർ കമ്പനിയിലായിരുന്നു നിസാർ ജോലി ചെയ്തിരുന്നത്.

story highlights- coronavirus, UAE, pneumonia, keralite

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top