Advertisement

കേരളത്തിന് ഇന്ന് ആശ്വാസദിനം; ആർക്കും കൊവിഡ് ഇല്ല

May 3, 2020
Google News 1 minute Read
corona kerala

സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് ഇല്ല. ഒരാൾ രോഗമുക്തി നേടി. 95 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.

സംസ്ഥാനത്ത് 21,720 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 21,332 പേർ വീടുകൡലും 388 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 63 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 32,217 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 31,611 പേരുടെ ഫലം നെഗറ്റീവായി.

മെയ് ഒന്നാം തീയതി സംസ്ഥാനത്ത് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇന്നലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

story highlights- corona virus, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here