അച്ഛൻ കേരളത്തിൽ, അമ്മയും മക്കളും ബാംഗ്ലൂരിൽ; എങ്ങനെയെങ്കിലും ഒരുമിപ്പിക്കണമെന്ന് എട്ടാം ക്ലാസുകാരന്റെ കത്ത്

student letter bring father

ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ ആയിപ്പോയ അച്ഛനെ എങ്ങനെയും ബാംഗ്ലൂരിൽ, തങ്ങളുടെ അടുക്കൽ എത്തിക്കണമെന്ന ആവശ്യവുമായി എട്ടാം ക്ലാസുകാരൻ്റെ കത്ത്. മലയാളം മിഷൻ വിസിഇടി സെൻ്ററിലെ വിദ്യാർത്ഥിയായ അദ്വൈത് മലയാളം മിഷനു തന്നെയാണ് കത്തയച്ചത്.

അച്ഛൻ കേരളത്തിലായിരുന്നപ്പോൾ ലോക്ക് ഡൗൺ നിലവിൽ വന്നുവെന്നും അങ്ങനെ അച്ഛൻ കേരളത്തിൽ കുടുങ്ങിപ്പോയെന്നും അദ്വൈത് കത്തിൽ എഴുതിയിരിക്കുന്നു. അമ്മയും അച്ഛനും ചേട്ടനുമാണ് വീട്ടിലുള്ളത്. അമ്മ ഓപ്പറേഷൻ കഴിഞ്ഞ് സുഖമില്ലാതെ കിടക്കുകയാണ്. ലോക്ക്ഡൗൺ നീളുമ്പോൾ പേടിയാവുകയാണ്. എങ്ങനെയെങ്കിലും അച്ഛനെ ഇവിടെ എത്തിക്കാമോ എന്നാണ് അദ്വൈതിൻ്റെ ചോദ്യം.

Read Also: ലോക്ക്ഡൗണ്‍; റെഡ്‌സോണിലുള്ള കോട്ടയം ജില്ലയിലെ ഇളവുകള്‍ ഇങ്ങനെ

ബാംഗ്ലൂരിൽ മല്ലേഷ് പാളയയിലാണ് അദ്വൈതും കുടുംബവും താമസിക്കുന്നത്. ഫെഡറൽ ബാങ്കിൻ്റെ ആർക്കിടെക്ടാണ് അച്ഛൻ ജിതേന്ദ്രൻ. ബാംഗ്ലൂരിൽ നിന്ന് മാർച്ച് 13നാണ് ഇയാൾ കേരളത്തിലെത്തിയത്. തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. 23ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഹോട്ടലിൽ തങ്ങി. മൂന്ന് ദിവസങ്ങൾക്കു ശേഷം കണ്ണൂരിലെ തറവാട്ടിലേക്ക്. ടാക്സി വിളിച്ചാണ് കണ്ണൂരിലേക്ക് പോയത്.

Story Highlights: ലോക്ക് ഡൗണിൽ കുടുങ്ങിയ ലഡാക്ക് സ്വദേശികളെ തിരികെയെത്തിച്ചില്ല; ബിജെപി അധ്യക്ഷൻ രാജിവച്ചു

വീട്ടിൽ കുട്ടികളും ഭാര്യയും ഒറ്റക്കാണുള്ളത് എന്നത് കുറച്ച് വേവലാതി ഉണ്ടാക്കുന്നുണ്ടെന്ന് ജിതേന്ദ്രൻ ട്വൻ്റിഫോർ വെബിനോട് പറഞ്ഞു. ബാംഗ്ലൂരിലേക്ക് അവിടേക്ക് പോവാൻ ശ്രമിച്ചെങ്കിലും ടാക്സിക്കാർ അതിനു തയ്യാറായില്ല എന്നും ജിതേന്ദ്രൻ പറഞ്ഞു. അവരെ ഇവിടേക്ക് കൊണ്ടു വരാനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാര്യങ്ങൾ ആരൊക്കെയോ മുന്നോട്ട് നീക്കുന്നുണ്ട്. ഒരാഴ്ചക്കുള്ളിൽ എന്തെങ്കിലും നടക്കുമെന്നാണ് തോന്നുന്നത്. ഈ അവസരത്തിൽ ധൃതി പിടിച്ചിട്ട് കാര്യമില്ല. കണ്ണൂരിൽ റെഡ് സോൺ ആയതു കൊണ്ട് അതും പ്രശ്നമാണ്.- ജിതേന്ദ്രൻ പറയുന്നു.

Story Highlights: 8th standard student letter to bring father

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top