ലോക്ക് ഡൗണിൽ കുടുങ്ങിയ ലഡാക്ക് സ്വദേശികളെ തിരികെയെത്തിച്ചില്ല; ബിജെപി അധ്യക്ഷൻ രാജിവച്ചു

ലോക്ക് ഡൗണിനെ തുടർന്ന് അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പരിശ്രമം തുടർന്നുകൊണ്ടിരിക്കേ ജമ്മു കശ്മീരിലെ ലഡാക്കിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ ലഡാക്ക് സ്വദേശികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിൽ ഭരണകൂടം പരാജയമാണെന്ന് ആരോപിച്ച് ബിജെപി പ്രസിഡന്റിന്റെ രാജി. ലഡാക്കിലെ ബിജെപി അധ്യക്ഷനായ ചെറിങ് ദെർജോയ് ആണ് രാജിവച്ചത്. കൂടാതെ ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയ്ക്ക് എഴുതിയ രാജിക്കത്തിൽ തന്റെ വിയോജിപ്പുകൾ ചെറിങ് ദെർജോയ് രേഖപ്പെടുത്തി.

കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്ന വിഷയം നേരത്തെ ഭരണകൂടത്തിനോട് ഉന്നയിച്ചതാണ്. ലഫ്റ്റനന്റ് ഗവർണർ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ പ്രതികരിച്ചില്ലെന്നും ചെറിങ് ദെർജോയ്. ഇക്കാര്യത്തിൽ ലഡാക്കിലെ പ്രാദേശിക ഭരണകൂടം കരുണയില്ലാത്തതും ബുദ്ധിശൂന്യവുമായ നടപടിയാണ് എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

also read:രാഹുൽ ഗാന്ധി ഒരോ ദിവസവും ഒരോ കള്ളം പറയുന്നു; ബിജെപി

ലഡാക്കിലെ ജനങ്ങൾ രണ്ട് ജില്ലകൾക്കും സ്വയംഭരണം ലഭിക്കാൻ വളരെയധികം ത്യാഗം ചെയ്തു. വീഡിയോ കോൺഫറൻസിലൂടെ പാർട്ടി നേതൃത്വത്തിന് മുമ്പിൽ ഈ പ്രശ്നങ്ങളെക്കുറിച്ച് അറിയിച്ചിരുന്നുവെന്നും ദെർജോയ്. സ്വയംഭരണ ഹിൽ കൗൺസിലുകളെ ലഡാക്ക് ഭരണകൂടം പ്രയോജനരഹിതമാക്കി. ഉദ്യോഗസ്ഥർ ഈ കൗൺസിലുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയില്ലെന്നും കത്തിൽ ആരോപണമുണ്ട്.

Story highlights-ladakh bjp president resigned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top