രാഹുൽ ഗാന്ധി ഒരോ ദിവസവും ഒരോ കള്ളം പറയുന്നു; ബിജെപി

കൊവിഡ് പ്രതിരോധത്തിനായി നിർമിച്ച ആരോഗ്യസേതു ആപ്ലിക്കേഷന്റെ ഡാറ്റാ സുരക്ഷയെക്കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആശങ്കകളെ വിമർശിച്ച് ബിജെപി. ഓരോ ദിവസവും ഓരോരോ പുതിയ കള്ളങ്ങളാണ് രാഹുൽ പറയുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ആരോഗ്യസേതു ആപ്പിന്റെ നിയന്ത്രണം ഒരു സ്വകാര്യ കമ്പനിക്കാണ് കരാർ നൽകിയെന്ന രാഹുലിന്റെ ആരോപണം നിഷേധിച്ച രവിശങ്കർ പ്രസാദ് അതിന് ശക്തമായ ഡാറ്റാ സുരക്ഷാ രൂപകൽപനയാണെന്നും വ്യക്തമാക്കി. രാഹുൽ ദിവസവും ഒരു പുതിയ കള്ളവുമായി ഇറങ്ങുമെന്നും ജീവിതകാലം മുഴുവൻ നിരീക്ഷണത്തിൽ ഏർപ്പെട്ടവർക്ക് സാങ്കേതിക വിദ്യയെ എങ്ങനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയെന്ന് അറിയില്ലെന്നും പറഞ്ഞു. ജനസുരക്ഷക്ക് ശക്തമായ പങ്കാളിയാണ് ആരോഗ്യ സേതുവെന്നും മന്ത്രി. സ്വകാര്യ ഓപ്പറേറ്റർക്ക് ഇതിന്റെ കരാർ നൽകിയിട്ടുണ്ടെങ്കിലും മേൽനോട്ടത്തിന് അനുമതി നൽകിയിട്ടില്ല. ബിജെപി വക്താവ് സംബിത് പത്രയും രാഹുലിനെതിരെ രംഗത്തെത്തി. രാഹുലിന് ആപ്ലിക്കേഷനെ കുറിച്ച് ഒന്നും അറിയില്ലെന്നും തെറ്റായ വിവരങ്ങളിലൂടെ ജനങ്ങളെ കമ്പളിപ്പിക്കാൻ ശ്രമിച്ച് അദ്ദേഹം നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും ബിജെപി വക്താവ്.

Read Also: ‘ആരോഗ്യ സേതു’ ആപ്ലിക്കേഷന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സങ്കീർണമായ നിരീക്ഷണ സംവിധാനമാണെന്നും നൽകുന്ന വിവരങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെയാണ് ആരോപിച്ചത്. പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്ക രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവച്ചു.

Story highlights-Rahul Gandhi,aarogya sethu application,bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top