Advertisement

ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രാചെലവ്; രാഹുലിന് മറുപടിയുമായി ബിജെപി

May 4, 2020
1 minute Read

നാട്ടിലെത്തിക്കാനുള്ള യാത്രാക്കൂലി ഇതരസംസ്ഥാനത്തൊഴിലാളികളിൽ നിന്ന് ഈടാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി വക്താവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് വിൽപന പാടില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും കൂടാതെ കേന്ദ്രം യാത്രാക്കൂലിയുടെ 85 ശതമാനം വഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബാക്കി സംസ്ഥാന സർക്കാരുകളാണ് വഹിക്കേണ്ടത്. മധ്യപ്രദേശ് ബിജെപി സർക്കാർ തൊഴിലാളികളുടെ യാത്രാചെലവ് നൽകുമെന്ന് അറിയിച്ചിരുന്നു. കൂടാതെ കർണാടകയിലെ ബിജെപി സർക്കാരും തൊഴിലാളികളുടെ യാത്ര സൗജന്യമാക്കി. ഇതുമായി ബന്ധപ്പെടുത്തിയാണ് ബിജെപി വക്താവ് സാംബിത് പാത്ര രാഹുലിന് മറുപടി നൽകിയത്.

read also:‘ആരോഗ്യ സേതു’ആപ്ലിക്കേഷന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

‘ഒരു സ്റ്റേഷനിലും ടിക്കറ്റുകൾ വിൽക്കാൻ പാടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. കേന്ദ്ര സർക്കാർ യാത്രാചെലവിന്റെ 85% സബ്സിഡി കൊടുക്കുന്നുണ്ട്. ബാക്കി 15% സംസ്ഥാന സർക്കാരുകളാണ് വഹിക്കേണ്ടത്. സർക്കാരുകൾക്ക് അത്രയും പണം നൽകാൻ കഴിയും. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളോട് നിർദേശം പാലിക്കാൻ ആവശ്യപ്പെടൂ’ എന്ന് സാംബിത് പാത്ര ട്വീറ്റ് ചെയ്തു. ഒരു വശത്ത് പിഎം കെയർ ഫണ്ടിലേക്ക് 151 കോടി നൽകുന്ന റെയിൽവേ, മറുഭാഗത്ത് ലോക്ക് ഡൗണിൽ നാട്ടിലെത്താൻ ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുന്ന തൊഴിലാളികൾ, ഇക്കാര്യത്തിൽ വിശദീകരണം നൽകാനായിരുന്നു ട്വീറ്റിലൂടെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.

Story highlights-bjp , rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top