Advertisement

കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഹർജി

May 4, 2020
Google News 1 minute Read

കാസർഗോട്ടെ കൊവിഡ് രോഗികളുടെ ഡാറ്റ ചോർന്ന സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. രേഖ ചോർന്നവരിൽ ഉൾപ്പെട്ട നാല് പേരാണ് ഹർജി നൽകിയത്.

സർക്കാർ ചോദിച്ച വിവരം തങ്ങൾ നൽകി. ആശുപത്രിയിലും അവിടം വിട്ട ശേഷവും സർക്കാർ വിവര ശേഖരണം നടത്തി.പിന്നീട് പല ഭാഗത്ത് നിന്നും തുടർ ചികിത്സയൊരുക്കാമെന്ന പേരിൽ നിരവധി കോളുകൾ വന്നതായി ഹർജിയിൽ പറയുന്നു. സ്വകാര്യ ആശുപത്രികളിൽ നിന്നാണ് കോളുകൾ വന്നതെന്നും തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഹർജിക്കാർ പറയുന്നു. കേസിൽ വിശദമായ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യം.

also read:കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവം അതീവ ഗൗരവമുള്ളത്: ചെന്നിത്തല

കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ കൊവിഡ് രോഗികളുടെ എല്ലാ വിവരങ്ങളും പുറത്തായത് കഴിഞ്ഞ മാസമാണ്. ഗൂഗിൾ മാപ്പിൽ രോഗികളുടെ മേൽവിലാസം ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ലഭ്യമായിരുന്നു. രോഗികൾക്ക് ഫോൺ കോളുകൾ വന്ന സംഭവത്തിൽ അന്വേഷണം നടന്നതോടെയാണ് വിവരങ്ങൾ ചോർന്ന സംഭവം പുറത്തായത്. രണ്ട് ജില്ലകളിലും പൊലീസ് പ്രത്യേക ആപ്പ് പുറത്തിറക്കിയിരുന്നു. സ്പ്രിംക്‌ളർ വിവാദം കൊഴുക്കുന്നതിനിടയിലാണ് ഡാറ്റാ ചോർച്ചയും നടന്നത്. ഇതിന്റെ പേരിൽ പ്രതിപക്ഷ- ഭരണപക്ഷ തർക്കം കനത്തിരുന്നു. പ്രതിപക്ഷം സംഭവത്തിൽ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.

Story highlights-data leak, covid 19, hc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here