‘കെയർ’ റിയാക്ഷനുമായി ഫേസ്ബുക്ക്

ലോകം മുഴുവന് കൊവിഡിനെതിരെ പൊരുതുമ്പോൾ ഉപഭോക്താക്കൾക്ക് പിന്തുണ അറിയിച്ച് ഫേസ് ബുക്കും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ഡെസ്‌ക്ടോപ്പിലും ആപ്ലിക്കേഷനിലും പുതിയ ‘കെയർ’ റിയാക്ഷനാണ് ഉപഭോക്താക്കൾക്കായി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

also read:ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഉമ്മൻ ചാണ്ടിയെ പിന്തള്ളി പിണറായി വിജയൻ

കരുതലിന്റേയും ഐക്യദാർഢ്യത്തിന്റേയും അടയാളമായാണ് പുതിയ റിയാക്ഷൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫെയ്സ്ബുക്ക് ആപ്ലിക്കേഷൻ മേധാവി ഫിഡ്ജി സിമോ പറഞ്ഞു. ഒരു സ്റ്റാറ്റസ് ഇടമ്പോഴും, ഫോട്ടോ പങ്കുവെക്കുമ്പോഴും അഭിപ്രായമിടുമ്പോഴും കെയർ റിയാക്ഷൻ ഉപയോഗിക്കാം.

മാത്രമല്ല, മെസഞ്ചർ ആപ്പിൽ ഹൃദയമിടിപ്പ് അടയാളം കൂടി ഇനി മുതൽ ലഭ്യമാകും.

Story highlights-Facebook with ‘Care’ Reaction

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top