ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഉമ്മൻ ചാണ്ടിയെ പിന്തള്ളി പിണറായി വിജയൻ

സമൂഹമാധ്യമമായ ഫേസ്ബുക്കിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടി. 1152736 പേരാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ ഫോളോ ചെയ്യുന്നത്. എന്നാൽ 1063027 പേരാണ് ഫേസ്ബുക്കിൽ ഉമ്മൻചാണ്ടിയെ പിന്തുടരുന്നത്.

കൊറോണ വൈറസ് വ്യാപനത്തിനിടെ നടത്തിയ വാർത്താസമ്മേളനങ്ങളാണ് പിണറായി വിജയന്റെ പേജിന് ലൈക്കുകൾ കൂട്ടിയത്. കൊവിഡ് കാലത്തെ പ്രവർത്തനങ്ങളും കണക്കുകളും വിവരിക്കുന്ന വാർത്താ സമ്മേളനം ദിവസവും നടത്തുന്നുണ്ട്. എന്നാൽ ഇടയ്ക്ക് വാർത്താ സമ്മേളനം നിർത്തി വച്ചിരിന്നെങ്കിലും വീണ്ടും തുടങ്ങുകയായിരുന്നു. കൊവിഡ് വ്യാപനത്തിന് മുൻപ് പത്ത് ലക്ഷത്തിലും താഴെയായിരുന്നു പിണറായിയുടെ പേജിൽ ലൈക്കുകളുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലക്ഷത്തിൽ അധികം ആളുകൾ പിണറായിയുടെ പേജ് ഫോളോ ചെയ്യാൻ ആരംഭിച്ചു.

read also:പിണറായി വിജയൻ ഉറപ്പു നൽകി; കേരളത്തിൽ നിങ്ങൾ സുരക്ഷിതരാണ്: അതിഥി തൊഴിലാളികൾക്ക് ധൈര്യം പകർന്ന് ബംഗാൾ എംപി

പേജിന്റെ ലൈക്കിന്റെ കാര്യത്തിലായാലും ഇപ്പോൾ മുൻപിലുള്ളത് പിണറായി വിജയനാണ്. ഫേസ്ബുക്കില്‍ 1068,037 ലൈക്കാണ് പിണറായി വിജയനുള്ളത്. ഉമ്മൻചാണ്ടിയെ ലൈക്ക് ചെയ്തിട്ടുള്ളവർ 10,65,129 പേരാണ്. 2010 ഫെബ്രുവരി മുതലാണ് ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പേജ് തുടങ്ങിയത്. പിണറായി വിജയനാകട്ടെ 2013 നവംബറിലും.

Story highlights-pinarayi vijayan, facebook followers increase

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top