പിണറായി വിജയൻ ഉറപ്പു നൽകി; കേരളത്തിൽ നിങ്ങൾ സുരക്ഷിതരാണ്: അതിഥി തൊഴിലാളികൾക്ക് ധൈര്യം പകർന്ന് ബംഗാൾ എംപി

കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് ധൈര്യം പകർന്ന് പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മോയ്ത്ര. കേരളത്തിൽ നിങ്ങൾ സുരക്ഷിതരായിരിക്കുമെന്നും വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും ബംഗാളി ഭാഷയിൽ ശബ്ദസന്ദേശത്തിലൂടെയാണ് മെഹുവ അറിയിച്ചത്. കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികൾ പ്രതിഷേധത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് മെഹുവ ശബ്ദ സന്ദേശത്തിലൂടെ അവർക്ക് ധൈര്യം പകർന്നത്.
“പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ. വളരെ പ്രയാസമേറിയ ഒരു സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിനൊന്നും നമ്മള്‍ കാരണക്കാരല്ല. ഈ കാലവും അതിജീവിച്ചേ മതിയാകൂ. എല്ലാവരും ആശങ്കയിലാണ്. എന്നാല്‍ വീട്ടിലേക്ക് തിരിച്ചു പോകുക എന്നത് അസാധ്യമാണ്. എല്ലാവരെയും സംരക്ഷിക്കുമെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ഉറപ്പ്. എല്ലാവർക്കും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി ഈ സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ചിലര്‍ ശ്രമിക്കും. അതില്‍ വീഴരുത്. നമ്മള്‍ ഇതും മറികടക്കും”.- ശബ്ദ സന്ദേശത്തിൽ മെഹുവ പറയുന്നു.
തൃണമൂൽ കോൺഗ്രസിൻ്റെ യുവനേതാവും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത അനുയായിയുമാണ് മെഹുവ മോയ്ത്ര. പാർലമെൻ്റിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെ ഇവർ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്.
അതേ സമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിയേഴായി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് മരണവും നൂറ്റിയന്‍പത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കരസേനയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
Story Highlights: bangal mp mahua to guest workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here