‘എ ഐ ചാറ്റ്ബോട്ടുകൾ സ്വന്തം ഭാഷ വികസിപ്പിച്ചേക്കാം, നേരിടേണ്ടി വരിക വലിയ വെല്ലുവിളികൾ ‘; മുന്നറിയിപ്പുമായി ജെഫ്രി ഹിന്റൺ

എ ഐ ചാറ്റ്ബോട്ടുകൾ ഉടൻ സ്വന്തം ഭാഷ വികസിപ്പിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി എ.ഐ ഗോഡ്ഫാദർ ജെഫ്രി ഹിന്റൺ.നിർമിത ബുദ്ധി സ്വന്തമായൊരു ഭാഷ കണ്ടുപിടിക്കുന്നത് ഭാവിയിൽ വലിയ വെല്ലുവിളികൾക്ക് കാരണമാകുമെന്നും അദ്ദേഹം പറയുന്നു. വൺ ഡിസിഷൻ എന്ന പോഡ്കാസ്റ്റിലൂടെയാണ് ഹിന്റൺന്റെ വെളിപ്പെടുത്തൽ.
‘നിലവിൽ എ ഐ ചിന്തിക്കുന്നത് ഇംഗ്ലീഷിലാണ് എന്നാൽ പുതിയ ഭാഷ വന്നാൽ അത് മനസിലാക്കാൻ ഡെവലപ്പർമാർക്ക് പോലും സാധിക്കില്ല. പരസ്പരം ആശയവിനിമയം നടത്താൻ അവർ പുതിയ ഭാഷ കണ്ടെത്തുകയാണെങ്കിൽ അത് സാങ്കേതികവിദ്യയെ കൂടുതൽ പ്രശ്നത്തിലാക്കും,’ എന്നാൽ അങ്ങനെ സംഭവിക്കുന്നതിൽ താൻ അത്ഭുതപെടുന്നില്ലെന്നും പോഡ്കാസ്റ്റ് എപ്പിസോഡിൽ അദ്ദേഹം വ്യക്തമാക്കി.വളരെ ആഴത്തിലും തീവ്രതയിലും ചിന്തിക്കാൻ ഇപ്പോൾ തന്നെ നിർമിത ബുദ്ധികൾക്ക് സാധിക്കുന്നുണ്ട് ,അതുകൊണ്ട് തന്നെ സ്വന്തം ഭാഷ വികസിപ്പിച്ചെടുക്കുക അവയ്ക്ക് സാധ്യമാണെന്നാണ് ഹിന്റൺ പറയുന്നത്.
Read Also: വമ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ;പ്രീമിയം ഫോണുകൾക്ക് ഉൾപ്പടെ വിലക്കുറവ്
‘ശാരീരികമായി മനുഷ്യനെ മറികടക്കാൻ എ ഐ ക്ക് സാധിക്കില്ല എന്നാൽ ബൗദ്ധികമായി ഇവ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും.ഇതിന്റെ അനന്തരഫലമായി നിയന്ത്രണങ്ങളെല്ലാം ഇവർ ഏറ്റെടുക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.സാങ്കേതിക മേഖലകളിൽ സർക്കാർ നിയന്ത്രങ്ങൾ കൊണ്ട് വരണമെന്നും,സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ നിയമനങ്ങൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ഹിന്റൺ ചൂണ്ടിക്കാട്ടി.
Story Highlights : AI chatbots manage to develop their language
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here