വമ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ;പ്രീമിയം ഫോണുകൾക്ക് ഉൾപ്പടെ വിലക്കുറവ്

വമ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിന് (Amazon Great Freedom Festival Sale 2025) തുടക്കം കുറിച്ചിരിക്കുമായാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് എല്ലാ വർഷവും ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ നടത്തുന്നത്.ഉപഭോക്താക്കൾക്ക് സ്മാർട്ട്‌ഫോണുകൾ, ഫാഷൻ, ലാപ്ടോപ്പുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങളായ സ്മാർട് വാച്ച്, സ്മാർട് ടിവി, ഇയർപോഡുകൾ, സ്പീക്കറുകൾ, സൗണ്ടബാറുകാർ എന്നിവയും വൻ വിലക്കുറവിൽ ലഭ്യമാകും .
ബഡ്ജറ്റ് ഫോണുകൾ മുതൽ പ്രീമിയം മോഡലുകളായ Samsung Galaxy S24 Ultra 5G, ഐഫോൺ 15 തുടങ്ങിയവ ഇനി ഓഫർ പ്രൈസിൽ സ്വന്തമാക്കാം.ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള ഗാലക്സി എസ്24 അൾട്രായ്ക്ക് 79999 രൂപയും,ആപ്പിൾ ഐഫോൺ15 57249 രൂപയ്ക്കും ലഭിക്കും.ഫെസ്റ്റിവൽ സെയിലിൽ 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ-കോസ്റ്റ് EMI ഓപ്ഷനുകളും ലഭ്യമാണ്.SBI കാർഡുകൾക്കും പ്രത്യേക വിലക്കിഴിവും ഉണ്ടാകും.ഐഫോണും മുൻനിര ഫോണുകളും വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ഗ്രേറ്റ് ഇന്ത്യൻ സെയിൽ വലിയൊരു ആശ്വസമാകും നൽകുക.
Read Also: പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസ് ഇനി മിസ്സാകില്ല, വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു
സോണി, ആപ്പിൾ മുതൽ ബോസ്, സാംസങ്, ജെബിഎൽ, റേസർ, ലോഗിടെക് തുടങ്ങിയ ബ്രാൻഡുകളുടെ ഹെഡ്സെറ്റുകൾക്ക് 60% വിലക്കിഴിയുമുണ്ട്. ആമസോൺ ഫെസ്റ്റിവലിന്റെ ഭാഗമായി പർച്ചേസിംഗ് നടത്തുന്നവർക്ക് കൂപ്പൺ ഡിസ്കൗണ്ടുകളും,ക്യാഷ്ബാക്ക് സൗകര്യവും ലഭ്യമാണ്.
Story Highlights : Amazon Great Freedom Festival Sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here