സ്ത്രീകൾക്ക് ആവശ്യമെങ്കിൽ 3 കൊല്ലത്തെ ക്ലാസ് നൽകണം; അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎൽഎ

അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് നടൻ എം മുകേഷ് എം എൽ എ. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് ആ ഉദ്ദേശത്തോടെ ആയിരിക്കില്ല. സ്ത്രീകൾക്ക് ആവശ്യമെങ്കിൽ മൂന്നു കൊല്ലത്തെ ഒരു ക്ലാസ് കൊടുക്കണം. സിനിമയെക്കുറിച്ച് അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് ഒരു ക്ലാസ് കൊടുത്താല്‍ കുറേക്കൂടെ നന്നാവും എന്നാണ് തന്റെ അഭിപ്രായമെന്നും മുകേഷ് പറഞ്ഞു.
കപ്പാസിറ്റി ഉള്ളവർ ചെയ്യട്ടെ അല്ലെങ്കിൽ പറഞ്ഞു കൊടുക്കുന്നതിൽ തെറ്റില്ല. നല്ല ചെറുപ്പക്കാർ കയറിവരണമെന്ന് ഉദ്ദേശമായിരിക്കും അദ്ദേഹത്തിനെന്നും എം മുകേഷ് വ്യക്തമാക്കി. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
Story Highlights : 3 year classes for women in cinema if req mukesh-mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here