ജില്ലയ്ക്ക് പുറത്തുള്ള യാത്രയ്ക്ക് പൊലീസ് പാസ് നൽകും: ഡിജിപി

മറ്റു ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പാസ് നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊലീസിന്റെ വെബ്‌സെറ്റ്, ഫേസ്ബുക്ക് പേജ് എന്നിവയിൽ ലഭ്യമാക്കിയിട്ടുള്ള പാസിന്റെ മാതൃകയുടെ പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകണം. ഇ-മെയിൽ വഴിയും അതത് പൊലീസ് സ്റ്റേഷനുകളിൽ അപേക്ഷ നൽകാം. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പാസിന് സാധുത ഉണ്ടാവുക.
മെഡിക്കൽ അത്യാവശ്യങ്ങൾക്കല്ലാതെ വൈകുന്നേരം ഏഴ് മണി മുതൽ അടുത്ത ദിവസം രാവിലെ ഏഴ് മണി വരെയുള്ള യാത്ര കർശനമായി നിരോധിച്ചിരിക്കുകയാണ്. അനുവാദം ലഭിക്കുന്നവർ സാമൂഹിക അകലം പാലിച്ചു വേണം യാത്ര ചെയ്യാനെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യർത്ഥിച്ചു. ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.
lock down, travel pass, police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here