സ്‌കൂളുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം; വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് അടുത്ത മാസം ആരംഭിക്കുമെന്ന് സൂചന

സംസ്ഥാനത്ത് സ്‌കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ വിദ്യാർത്ഥികൾക്കായി അടുത്ത മാസം മുതൽ ഓൺലൈനായി ക്ലാസ് ആരംഭിക്കുമെന്ന് സൂചന.

ഇതിന്റെ ഭാഗമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉള്ളതും ഇല്ലാത്തതുമായ വിദ്യാർത്ഥികളുടെ കണക്കെടുക്കാൻ സ്‌കൂളുകൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് വർക്ക് ഷീറ്റ് നൽകും. വിക്ടറി ചാനൽ, സമഗ്ര പോർട്ടൽ എന്നിവ മുഖേനയാണ് ഓൺലൈൻ ക്ലാസുകൾ നടത്തുക.

Read Also : ലോക്ക് ഡൗണിനിടെ സംഗീതം, നൃത്തം, വയലിൻ എന്നിവ പഠിക്കാൻ ഓണ്ലൈനായി അവസരമൊരുക്കി ഫ്‌ളവേഴ്‌സ്

സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമാകാത്തതാണ് വിദ്യാഭ്യാസ വകുപ്പ് മറ്റുവഴികൾ സ്വീകരിച്ച് കുട്ടികൾക്ക് അധ്യയനം ഉറപ്പാക്കുന്ന നടപടികളിലേക്ക് നീങ്ങാൻ കാരണം. കൈറ്റ്, എസ്‌സിഇആർട്ടി എന്നിവരാണ് വീഡിയോ ക്ലാസുകൾ തയാറാക്കുക. ഈ മാസം അവസാനത്തോടെ പദ്ധതി യാഥാർത്ഥ്യമാകും. ജൂൺ ആദ്യം പദ്ധതി ആരംഭിക്കുമെന്നാണ് സൂചന.

Story Highlights- kerala online classes may begin from june

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top