ലോക്ക് ഡൗണിനിടെ സംഗീതം, നൃത്തം, വയലിൻ എന്നിവ പഠിക്കാൻ ഓണ്ലൈനായി അവസരമൊരുക്കി ഫ്‌ളവേഴ്‌സ്

ലോക്ക് ഡൗണിനിടെ സർഗവാസന വളർത്താൻ അവസരമൊരുക്കി ഫ്‌ളവേഴ്‌സ്. നിങ്ങളിൽ ഉറങ്ങി കിടക്കുന്ന സംഗീതവും, നൃത്തവുമെല്ലാം പൊടി തട്ടിയെടുക്കാൻ ഓൺലൈൻ ക്ലാസ് ഒരുക്കുകയാണ് ഫ്‌ളവേഴ്‌സ് അക്കാദമി ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്ക്.
പാട്ട്, നൃത്തം, വയലിൻ തുടങ്ങിയ കലാരൂപങ്ങൾ പഠിക്കാനുള്ള അവസരമാണ് ഫ്‌ളവേഴ്‌സ് ഒരുക്കുന്നത്. പ്രശസ്ത നർത്തകി ദ്രൗപതി പ്രവീണാണ് ഭരതനാട്യം പഠിപ്പിക്കുന്നത്. കാവാലം ശ്രീകുമാറാണ് സംഗീതം പഠിപ്പിക്കുന്നത്. വയലിൻ പ്രശസ്ത വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യറും.
ബാലപാഠങ്ങൾ മുതൽ പഠിപ്പിക്കും എന്നതാണ് കോഴ്‌സിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ കലാരംഗത്തേക്ക് ചുവടുവയ്ക്കുക എന്ന നേടിയെടുക്കാൻ ആർക്കും ഇതിലൂടെ സാധിക്കും.
ഉടൻ തന്നെ കീബോർഡ്, ഗിറ്റാർ ക്ലാസുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുതുന്നതാണ്.
ഫ്‌ളവേഴ്‌സ് അക്കാദമിയുടെ വെബ്സൈറ്റ് അഡ്രസ് : http://www.flowersacademy.in/
Story highlights-Flowers academy dance and music online classes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here