Advertisement

സംസ്ഥാന ടെലിവിഷൻ അവാർഡ്; പ്രജിൻ സി.കണ്ണൻ മികച്ച വാർത്താ അവതാരകൻ, അരസിയല്‍ ഗലാട്ടയ്ക്ക് വി.അരവിന്ദിനും പുരസ്കാരം

January 22, 2025
Google News 1 minute Read

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ തിളങ്ങി ട്വന്റിഫോറും ഫ്ലവേഴ്സും. 2023 ലെ മികച്ച വാർത്താ അവതാരകനുള്ള സംസ്ഥാന അവാർഡ് ട്വന്റിഫോർ ചീഫ് സബ് എഡിറ്റർ പ്രജിൻ സി കണ്ണന് ലഭിച്ചു.പ്രഭാത വാർത്താ അവതരണത്തിനാണ് പുരസ്കാരം. വാർത്തേതര പരിപാടിയിലെ, മികച്ച അവതാരകനുള്ള പുരസ്കാരം ട്വന്റിഫോർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദിന് ലഭിച്ചു. അരസിയല്‍ ഗലാട്ട എന്ന പരിപാടിക്കാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് വി അരവിന്ദിന് ഇതേ പരിപാടിക്ക് പുരസ്‌കാരം ലഭിക്കുന്നത്.

ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്ത സു സു സുരഭിയും സുഹാസിനുമാണ് മികച്ച രണ്ടാമത്ത ടെലി സീരിയൽ. രാജേഷ് തലച്ചിറയാണ് മികച്ച സംവിധായകൻ. അമ്മേ ഭഗവതിയിലെ അഭിനയത്തിന് സീനു രാഘവേന്ദ്ര മികച്ച രണ്ടാമത്തെ നടനായും, നന്ദകുമാർ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു. സു സു സുരഭിയും സുഹാസിനിയും പരമ്പരയിലെ അനുക്കുട്ടിയാണ് മികച്ച രണ്ടാമത്തെ നടി.

Story Highlights : State television awards twentyfour, Flowers TV

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here