മണപ്പുറം മിന്നലൈ മീഡിയ അവാര്‍ഡ്‌സ്: ട്വന്റിഫോറിന് മൂന്ന് പുരസ്‌കാരങ്ങള്‍
ഇരുപത്തിയൊന്നാമത് മണപ്പുറം മിന്നലൈ മീഡിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ട്വന്റിഫോര്‍ ന്യൂസ് മൂന്ന് പുരസ്‌കാരങ്ങള്‍ നേടി. മികച്ച വാര്‍ത്താ അവതാരകനായി ഹാഷ്മി താജ് ഇബ്രാഹിമിനേയും മികച്ച വാര്‍ത്താ അവതാരകയായി അനുജ രാജേഷിനേയും തെരഞ്ഞെടുത്തു. മികച്ച അതാരകന്‍ ( വാര്‍ത്താ അധിഷ്ഠിത പരിപാടി) പുരസ്‌കാരത്തിന് വി അരവിന്ദും അര്‍ഹനായി.തമിഴ് രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന അരസിയല്‍ ഗലാട്ട എന്ന പരിപാടിയ്ക്കാണ് പുരസ്‌കാരം.( manappuram minnalai media awards 24 news)
സെപ്റ്റംബര്‍ 7 നു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി അറിയിച്ചു.
Story Highlights : manappuram minnalai media awards 24 news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here