Advertisement

ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിൽ കയറ്റി; അക്രമാസക്തനായ യുവാവ് വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്തു

May 4, 2020
1 minute Read

പാലക്കാട് ഒറ്റപ്പാലത്ത് 108 ആംബുലൻസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്തു. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി ഫക്കീർ മുഹമ്മദിനെ പൊലീസ് സംരക്ഷണത്തിൽ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

read also:കൊവിഡ് പ്രതിരോധം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം

പറളിക്ക് സമീപം പാതയോരത്തു കൂടി നടന്നു പോകുകയായിരുന്ന യുവാവിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അതിക്രമം. മങ്കര പൊലീസ് ആംബുലൻസിൽ കയറ്റി വിട്ട യുവാവ് ലക്കിടിയിലെത്തിയപ്പോഴേക്കും അക്രമ സ്വഭാവം പുറത്തെടുത്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിന്റെ ചില്ല് തകർക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Story highlights- man attack ambulance, palakkad, 108 ambulance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top