Advertisement

റെഡ് സോണ്‍ മേഖലയായ കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും

May 4, 2020
Google News 1 minute Read
RED ZONE

റെഡ്‌സോണ്‍ മേഖലയായ കണ്ണൂര്‍ ജില്ലയിലെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. കണ്ണൂരില്‍ പൊലീസ് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണും പിന്‍വലിച്ചിട്ടില്ല. ജില്ലയില്‍ 23 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ ജില്ല റെഡ് സോണില്‍ തുടരുകയാണ്. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടിയതോടെ ജില്ലയിലെ നിയന്ത്രണങ്ങളും തുടരും. ജില്ലാ അതിര്‍ത്തികള്‍ തുറക്കില്ല. എന്നാല്‍ ചരക്കുനീക്കം അനുവദിക്കും.ഹോട്ട് സ്‌പോട്ടുകളിലും കടുത്ത നിയന്ത്രണം തുടരും.

പ്രധാന റോഡ് ഒഴികെ മറ്റെല്ലാ റോഡുകളും അടഞ്ഞു തന്നെ കിടക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര തുടരാം. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ വരെ യാത്ര ചെയ്യാം. ബൈക്കില്‍ ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാം. ഗര്‍ഭിണികള്‍ക്കും ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനും മാത്രമാണ് ജില്ലാ അതിര്‍ത്തികള്‍ കടന്നുള്ള യാത്ര അനുവദിക്കുക. എന്നാല്‍ ഇത്തരം യാത്രകള്‍ക്ക് ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി വേണം.

കൊവിഡ് ബാധിത മേഖലകളല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മൃഗസംരക്ഷണം തുടങ്ങിയവ അനുവദിക്കും. ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അനുവദിക്കും. ജില്ലയില്‍ ഇതുവരെ 117 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 36 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 81 പേര്‍ ആശുപത്രി വിട്ടു. 2544 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 345 സാമ്പിളുകളുടെ ഫലം കൂടി വരാനുമുണ്ട്.

Story Highlights: coronavirus, Lockdown, kannur,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here