കണ്ണൂരിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട റെഡ് അലേർട്ട് പ്രഖ്യാപിച്ച കണ്ണൂർ ജില്ലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ജില്ല പൊലീസ്. കേരള സർക്കാരിന്റെ S.O (K) No 86/2020-PAD Dtd 04-05-2020 പ്രകാരം ജില്ല റെഡ് സോണിൽ തന്നെ തുടരുന്നതിനാലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

റെഡ് സോണുകൾ അല്ലാത്ത ജില്ലകളിൽ സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് കണ്ണൂർ ജില്ലയിലെ ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ജില്ലയിൽ നിലവിലെ റെഡ് സോൺ വ്യവസ്ഥകൾ ഇപ്പോഴും തുടരുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പൊലീസും ജില്ലാ ഭരണകൂടവും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിധ യാത്രകളും പൊലീസ് കർശനമായി പരിശോധിക്കും.

രോഗികൾക്ക് അത്യാവശ്യ മെഡിക്കൽ ആവശ്യങ്ങൾക്കുള്ള യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഐസോലെഷൻ പോയിന്റായ സ്ഥലങ്ങളിലൂടെ വാഹനങ്ങളെയോ ആൾക്കാരെയോ യാതൊരു കാരണവശാലും കടത്തിവിടുകയില്ല.

പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന എൻട്രി എക്‌സിറ്റ് പോയിന്റുകളിലൂടെ മാത്രമേ കടത്തിവിടുകയുള്ളൂ

അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റീൻ ചെയ്യുന്നതാണ്. കടകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.

also read:സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കണ്ണൂരിൽ

മാസ്‌ക്ക് ധരിക്കാത്തവർക്കെതിരെ ജില്ലയിൽ നടപടികൾ കർശനമാക്കി. ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിധികളിലെയും പോക്കറ്റ് റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളിലും പൊലീസ് ബാരിക്കേഡ് വച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് തുടരും.

Story Highlights- Kannur, Hotspot, lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top