സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കണ്ണൂരിൽ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ ഉള്ളത് കണ്ണൂർ ജില്ലയിൽ. 38 പേരാണ് കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേർ കാസർഗോട്ട് സ്വദേശികളാണ്. ഏറ്റവും കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ ഉള്ളതും കണ്ണൂർ ജില്ലയിലാണ്.

തുടക്കത്തിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഉണ്ടായിരുന്നത് കാസർഗോഡ് ജില്ലയിലായിരുന്നു. നിലവിൽ കാസർഗോഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂർ, വയനാട് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂർ ആറും ഇടുക്കിയിൽ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്.

499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
21,891 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top