ശിവകാർത്തികേയൻ-അനിരുദ്ധ് കോംബോയുടെ ‘വഴിയിറേൻ’ ; മദരാസിയിലെ ഗാനം പുറത്ത്

എ.ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന ‘മദരാസി’യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ‘വഴിയിറേൻ’ എന്ന ഗാനം ഒരു റൊമാൻറ്റിക്ക് മെലഡിയാണ്. അനിരുദ്ധ്, ക്വമെ ഫയാഹ് എന്നിവർ പാടിയിരിക്കുന്ന ഗാനത്തിൽ പ്രമോഷന്റെ ഭാഗമായുള്ള ശിവകാർത്തികേയന്റെ നൃത്തരംഗവും ചിത്രത്തിലെ ചില രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സംവിധായകൻ വിഘ്‌നേശ് ശിവൻ ആണ് ഗാനത്തിനായി വരികളൊരുക്കിയിരിക്കുന്നത്. ‘സപ്ത സാഗര ധാച്ചേ എല്ലോ’ എന്ന കന്നഡ ചിത്രത്തിലൂടെ ശ്രദ്ധേയ രുക്മിണി വാസന്ത് ആണ് മദ്രാസിയിൽ ശിവകാർത്തികേയനറെ നായികയാകുന്നത്. ശിവകാർത്തികേയനും എ.ആർ മുരുഗദോസ്സും ഒരുമിക്കുന്ന ആദ്യ ചിത്രമായ മദരാസിയിൽ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

വിധ്യുത് ജംവാൽ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത് വിജയ് നായകനായ തുപ്പാക്കി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായിരുന്നു വിധ്യുത് ജംവാലിന്റെ കരിയറിലെ ആദ്യ ശ്രദ്ധേയ വേഷം. വിധ്യുതിനൊപ്പം ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുദീപ് എളമണ്ണാണ്. ഇതിനു മുൻപ് റിലീസായ മദ്രാസിയിലെ ‘സളമ്പല’ എന്ന ഗാനം ഹിറ്റ്ചാർട്ടിൽ ഇടനേടിയിട്ടുണ്ട്. തമിഴ് മ്യൂസിക്ക് സെൻസേഷനായ സായ് അഭ്യാങ്കർ ആയിരുന്നു ആ ഗാനം ആലപിച്ചത്. സെപ്പ്റ്റംബർ 5 മദരാസി തിയറ്ററുകളിലെത്തും.
Story Highlights :Sivakarthikeyan-Anirudh duo’s ‘Vazhiyiren’ song from madharaasi is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here