Advertisement

ഗ്രീൻ, ഓറഞ്ച് സോണുകളിൽ അവശ്യേതര വസ്തുക്കളുടെ ഓൺലൈൻ വിൽപന ആരംഭിച്ച് ആമസോണും ഫ്ളിപ്കാർട്ടും

May 5, 2020
2 minutes Read
online shopping

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകൾക്ക് പിന്നാലെ അവശ്യേതര വസ്തുക്കളുടെ ഓൺലൈൻ വിൽപന ആരംഭിച്ച് ആമസോണും ഫ്ളിപ്കാർട്ടും. ഗ്രീൻ, ഓറഞ്ച് സോണുകളിലാണ് വിതരണം നടക്കുക. അതേസമയം, റെഡ് സോണുകളിൽ ഉള്ളവർക്ക് അവശ്യവസ്തുക്കൾ വാങ്ങാൻ കഴിയും.

നിലവിൽ സ്മാർട്ഫോൺ ഉൾപ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് അവശ്യേതര വസ്തുക്കളും വാങ്ങുന്നതിനായുള്ള ഓർഡർ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ, വിൽപന നടത്താൻ കഴിയാത്ത ഇടങ്ങളിൽ അത് സാധിക്കില്ലെന്ന് കാണിക്കും.

സാധനങ്ങൾ വിതരണം ചെയ്യുന്നവർക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനാവശ്യമായ പരിശീലനവും സ്ഥാപനങ്ങൾ നൽകിയിട്ടുണ്ട്. ഉൽപ്പന്നം ഉപയോക്താവിന്റെ കൈകളിൽ ഏൽപ്പിക്കാതെ വാതിലിനരികിൽ വച്ച് പോവുന്ന ‘കോൺടാക്റ്റ് ലെസ്’ ഡെലിവറി തിരഞ്ഞെടുക്കാനും ഉപയോക്താക്കൾക്ക് കമ്പനികൾ അവസരം നൽകിയിട്ടുണ്ട്.

also read:ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ സാധ്യത തേടി പൊതു വിദ്യാഭ്യാസ വകുപ്പ്

എന്നാൽ, രാജ്യവ്യാപകമായി വിൽപന പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Story highlights-Amazon and Flipkart launch online sales of non-essential goods in the Green and Orange Zones

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top