Advertisement

ബുണ്ടസ് ലിഗ മെയ് 15 മുതൽ പുനരാരംഭിക്കുമെന്ന് സൂചന

May 5, 2020
1 minute Read
bundesliga resumes

ജർമൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗായ ബുണ്ടസ് ലീഗ മെയ് 15 മുതൽ പുനരാരംഭിക്കുമെന്ന് സൂചന. അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും മത്സരം. ലീഗ് 25 റൗണ്ട് പൂർത്തിയായപ്പോൾ ബയേൺ മ്യൂണിക്കാണ് ബുണ്ടസ് ലീഗയിൽ ഒന്നാമത്. രണ്ടാമതുള്ള ബൊറൂഷ്യ ഡോർട്ട്മുണ്ടുമായി 4 പോയിൻ്റിൻ്റെ വ്യത്യാസമാണ് ബയേണിന് ഉള്ളത്.

മെയ് 4 മുതൽ സീരി എ വ്യക്തിഗത ട്രെയിനിംഗും 18 മുതൽ ടീം ട്രെയിനിംഗും തുടങ്ങുമെന്നാണ് മറ്റൊരു റിപ്പോർട്ട്. മെയ് 27നും ജൂൺ രണ്ടിനും ഇടയിലുള്ള ഒരു ദിവസം ലീഗ് പുനരാരംഭിക്കുമെന്നും സൂചനയുണ്ട്. കൊവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ കുറച്ച് നാളുകളായി രോഗബാധ കുറഞ്ഞ് വരികയാണ്. അതുകൊണ്ട് തന്നെ രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ നൽകിത്തുടങ്ങാൻ ധാരണ ആയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് ലീഗ് പുനരാരംഭിക്കുന്നതിനെപ്പറ്റി സൂചനകൾ ഉയരുന്നത്.

അതേ സമയം, നീക്കത്തിനെതിരെ വൈദ്യ ശാസ്ത്രം രംഗത്തെത്തി. ദീർഘകാലാടിസ്ഥാനത്തിൽ കൊറോണ വൈറസ് എപ്രകാരം പെരുമാറുമെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇത് അപകടമാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

Story Highlights: bundesliga resumes from may 15th

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top