കൊവിഡ് : എറണാകുളം ജില്ലയിലെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍

എറണാകുളം ജില്ലയിലെത്തുന്ന ഓരോ ട്രക്കുകളെയും പ്രത്യേകമായി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കി ജില്ല ഭരണകൂടം. ജില്ലയിലേക്ക് പ്രവേശിക്കുന്ന ഓരോ ട്രക്കിന്റെയും വിവരങ്ങള്‍ പ്രത്യേകമായി തയാറാക്കിയ വെബ് ആപ്ലിക്കേഷന്‍ വഴി സര്‍വൈലന്‍സ് യൂണിറ്റിലേക്കെത്തുന്ന തരത്തിലാണ് ജില്ല ഭരണകൂടം ക്രമീകണങ്ങള്‍ നടത്തിയിട്ടുള്ളത്.
read also:പത്തനംതിട്ടയിൽ 41 ദിവസമായി രോഗ മുക്തി നേടാതെ കൊവിഡ് ബാധിതൻ
ജില്ലയില്‍ കഴിയുന്ന ദിവസങ്ങളില്‍ മുഴുവന്‍ സര്‍വൈലന്‍സ് യൂണിറ്റില്‍ നിന്ന് നേരിട്ട് വിളിച്ച് രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് വിലയിരുത്തും. തിരികെ മടങ്ങുന്നതു വരെ ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കൊവിഡ് വ്യാപനമുണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ജില്ല ഭരണകൂടം. റൂറല്‍ മേഖലയിലെ രണ്ട് പ്രവേശന സ്ഥലങ്ങളിലും സിറ്റി പരിധിയിലെ ആറ് സ്ഥലങ്ങളിലുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തുന്നത്.
Story highlights-covid: Special mechanism monitor truck drivers Ernakulam
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.