പത്തനംതിട്ടയിൽ 41 ദിവസമായി രോഗ മുക്തി നേടാതെ കൊവിഡ് ബാധിതൻ

പത്തനംതിട്ടയിൽ വീണ്ടും രോഗ മുക്തി നേടാതെ കൊവിഡ് ബാധിതൻ. ലണ്ടനിൽ നിന്നെത്തിയ ഇയാൾ കഴിഞ്ഞ 41 ദിവസമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് വരെ 22 തവണയാണ് ഇയാളുടെ സ്രവം പരിശോധയ്ക്ക് അയച്ചത്.
ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ ആറൻമുള സ്വദേശിയാണ് രോഗം ഭേതമാകാതെ ആശുപത്രിയിൽ തുടരുന്നത്. മാർച്ച് 25 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് 26 ന് രോഗം സ്ഥിരീകരിച്ചു. ഇത് വരെ 22 തവണയാണ് ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ഇടവിട്ട് മൂന്ന് തവണ പരിശോധന ഫലം നെഗറ്റീവായി വന്നെങ്കിലും തുടർച്ചയായി രണ്ട് തവണ പരിശോധന ഫലം നെഗറ്റീവാകാത്ത സാഹചര്യത്തിലാണ് ഇയാൾ ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുന്നത്.
also read:കാസർഗോഡ് കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവം; ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ നോട്ടീസ്
ജില്ലയിൽ നിലവിൽ ആറന്മുള സ്വദേശിയായ ഇയാൾ മാത്രമാണ് രോഗ ബാധിതനായി ആശുപത്രിയിലുള്ളത്. അതേസമയം ഒന്ന് മൂന്ന് നാല് തീയതികളിൽ അയച്ച മൂന്ന് സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ഇതിലും ഡബിൾ നെഗറ്റീവ് ആയില്ലെങ്കിൽ മെഡിക്കൽ ബോർഡ് ചേർന്ന് തുടർനടപടികൾ സ്വീകരിക്കും.
Story Highlights- Coronavirus, Pathanamthitta, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here