ബിജെപി നേതാവിനെ അവഹേളിച്ചു; ഒഡിഷയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി മർദിച്ചു

ഒഡിഷയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി മർദിച്ചു
ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷനിലെ അഡീഷണൽ കമ്മീഷണർ രത്‌നാകർ സഹുവിനാണ് മർദനമേറ്റത്. പരാതി പരിഹാര യോഗത്തിനിടെയാണ് സംഭവം. ഒരു സംഘം ആളുകൾ അദ്ദേഹത്തെ വലിച്ചിഴച്ച് ആക്രമിച്ചതായും, മൊബൈൽ ഫോൺ കവർന്നതായും സഹു ആരോപിച്ചു.
ബിഎംസി ഓഫീസ് പരിസരത്ത്, രത്‌നാകർ സാഹു തന്റെ ചേംബറിൽ പരാതി പരിഹാര യോഗം നടത്തുന്നതിനിടെയാണ് സംഭവം. ബിജെപി നേതാവ് ജഗന്നാഥ് പ്രധാനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് മർദനം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ബിഎംസി കോർപ്പറേറ്റർ ജീവൻ റൗട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. വിഷയത്തിൽ പ്രതിഷേധിച്ച് സർക്കാർ ജീവനക്കാർ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
Story Highlights : Senior government official beaten up in public in Odisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here