Advertisement

അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൊലീസ് പാസ് ആവശ്യമില്ല

May 5, 2020
2 minutes Read

സംസ്ഥാനത്ത് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴ് മണിവരെയുളള യാത്രാനിരോധനം ബാധകമല്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യമേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, ബാങ്ക് ജീവനക്കാര്‍ , മാധ്യമ പ്രവര്‍ത്തകര്‍, ഐടി മേഖലകളിലുളളവര്‍, ഡാറ്റ സെന്റര്‍ ജീവനക്കാര്‍, ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ മുതലായവര്‍ക്ക് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴ് മണിവരെയുളള യാത്രാനിരോധനം ബാധകമല്ലാതത്. ഇവര്‍ മറ്റ് ജില്ലകളിലേക്ക് ഔദ്യോഗിക ആവശ്യത്തിന് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ല. പകരം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. ഒറ്റ, ഇരട്ട വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കിയുളള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം ഏഴ് മണിവരെ യാത്ര പാടില്ല. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണം. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്കുമാത്രം സഞ്ചരിക്കാനാണ് പൊലീസ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റെഡ്‌സോണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലേക്കും ഹോട്ട്‌സ്‌പോട്ട് മേഖലകളിലേക്കും പൊലീസ് പാസ് നല്‍കുന്നതല്ല. എല്ലാ ദിവസവും ജില്ല വിട്ട് പോയിവരുന്നതിനും പാസ് ലഭിക്കില്ല. നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെട്ടുകല്ല് മുറിച്ച് ശേഖരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സിമന്റ് വില്‍ക്കുന്നത് ഉള്‍പ്പെടെ നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

തുറന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പിന്തുടരുന്ന തരത്തില്‍ കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം. ഏറ്റവും കുറച്ച് ജീവനക്കാര്‍, സാമൂഹ്യഅകലം പാലിക്കല്‍ എന്നിവയാണ് പ്രധാനം. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും കരുതണം. അവര്‍ക്ക് പൊലീസ് പാസിന്റെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

 

Story Highlights: Essential Services category do not need  police pass

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top