Advertisement

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട്; കൂറ്റൻ സ്കോർ നേടിയ പഞ്ചാബിനെ വീഴ്ത്തി ഹൈദരാബാദ്

May 19, 2024
1 minute Read
srh won lsg ipl

ഐപിഎലിൽ പഞ്ചാബ് കിം​ഗ്സിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. നാല് വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിം​ഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ലക്ഷ്യത്തിലെത്തി.

ഇതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നാല് വിക്കറ്റ് വിജയവുമായി പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും(28 പന്തില്‍ 66), നിതീഷ് റെഡ്ഡി, ഹെന്‍റിച്ച് ക്ലാസന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിന്‍റെയും കരുത്തില്‍ ഹൈദരാബാദ് അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചാല്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആദ്യ ക്വാളിഫയറിന് യോഗ്യത നേടാം. തോറ്റാല്‍ എലിമിനേറ്ററില്‍ ആര്‍സിബി ആകും രാജസ്ഥാന്‍റെ എതിരാളികള്‍.

Story Highlights : SRH beat PBKS by four wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top