1200 ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മിച്ച് നല്‍കി കെപ്ലര്‍ റോബോട്ടിക്‌സ്

പത്തനംതിട്ട ജില്ലയ്ക്ക് ആദ്യഘട്ടമായി 1200 ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മിച്ച് നല്‍കി കെപ്ലര്‍ റോബോട്ടിക്‌സ്. കൊവിഡ് 19 ചികിത്സയ്ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്ന പിപിഇ കിറ്റിനൊപ്പം ഉപയോഗിക്കുന്ന മുഖാവരണമാണ് ഫെയ്‌സ് ഷീല്‍ഡ്. ഒഎച്ച്പി ഷീറ്റ്, പിഎല്‍എ മെറ്റീരിയല്‍ എന്നിവകൊണ്ട് ത്രീ ഡി പ്രിന്റിംഗിലൂടെ നിര്‍മിക്കുന്ന ഫെയ്‌സ് ഷീല്‍ഡുകള്‍ ഭാരം കുറഞ്ഞതും ഇലാസ്റ്റിക്ക് ബാന്റുകളില്ലാതെ അനായാസം ധരിക്കാനും അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാനും സാധിക്കും.
ചെങ്ങന്നൂര്‍ സ്വദേശിയായ കെ എസ് ജിഷ്ണുവും അതുല്‍ ചന്ദ്രസേനന്‍, ആല്‍വിന്‍ എം കുര്യന്‍, പി ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ കെപ്ലര്‍ റോബോട്ടിക്‌സും ജില്ലാ ഭരണകൂടവും സംയോജിച്ചാണു ഫെയ്‌സ് ഷീല്‍ഡ് നിര്‍മിക്കുന്നത്. ലോക്ക്ഡൗണ്‍ ആയതിനേത്തുടര്‍ന്ന് ജിഷ്ണുവിന്റെയും ആല്‍വിന്റെയും വീടുകളിലായിരുന്നു നിര്‍മാണം.
ജില്ലയ്ക്ക് ആവശ്യമായ 5000 ഫെയ്‌സ് ഷീല്‍ഡ് പ്രാഥമികമായി നിര്‍മിക്കാനുള്ള നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. 10 മെഷീനുകള്‍ ഉപയോഗിച്ച് 800 ഫെയ്‌സ് ഷീല്‍ഡുകള്‍ എന്ന കണക്കിലായിരുന്നു ഇവയുടെ നിര്‍മാണം.
Story Highlights: coronavirus, Covid 19, Pathanamthitta district,