മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്തും
May 5, 2020
2 minutes Read

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്തും. മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലാണ് ഇക്കാര്യം അറിയിച്ചത്. എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് പരീക്ഷയുടെ മെയിൻ ജൂലൈ 18 മുതൽ 23 വരെ നടത്തും.
also read:സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു
അഡ്വാൻസ്ഡ് പരീക്ഷ ഓഗസ്റ്റിൽ നടത്തുമെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയുടെ തീയതികൾ ഉടൻ തീരുമാനിക്കുമെന്നും രമേഷ് പൊഖ്റിയാൽ വ്യക്തമാക്കി.
Story highlights-NEET exam for medical admission will be held on July 26
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement