സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു. ഈ മാസം 31ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് പരീക്ഷാ തിയതിയിൽ മാറ്റം. പുതുക്കിയ തിയതി ഈ മാസം 20ന് ശേഷം തീരുമാനിക്കും. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്.

also read:’കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്ന് ഉത്ഭവിച്ചത്’ തെളിവുകളുണ്ടെന്ന് മൈക്ക് പോംപിയോ

കഴിഞ്ഞ വർഷം സിവിൽ സർവീസ് അവസാനഘട്ടത്തിൽ വിജയം നേടിയവർക്കുള്ള അഭിമുഖവും മാറ്റിവച്ചിട്ടുണ്ട്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് അഭിമുഖ പരീക്ഷ നടത്താനുദ്ദേശിച്ചിരുന്നത്. മാറ്റിവച്ച പരീക്ഷാ തിയതി 30 ദിവസം മുൻപ് തന്നെ വിദ്യാർത്ഥികളെ അറിയിക്കുമെന്നും യുപി എസ്‌സി. കൂടുതൽ വിവരങ്ങൾക്കായി upsc.gov.in എന്ന വെബ്‌സെറ്റ് സന്ദർശിക്കുക.

Story highlights-civil service preliminary exams extended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top