കേരളത്തിനായി പ്രവാസികളുടെ ഉണര്‍ത്തുപാട്ട് ‘പടപൊരുതും കേരളം’

കൊറോണ വൈറസിന് മുന്‍പില്‍ ലോകം പകച്ചുനിന്നപ്പോള്‍ പ്രതിരോധത്തിനായി കേരളം എടുത്ത മുന്‍കരുതലുകള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രവാസികള്‍. കേരളത്തിനായി ഒരു ഉണര്‍ത്തുപാട്ട് ഒരുക്കിയിരിക്കുകയാണ് പ്രവാസികളായ യുവാക്കള്‍. ‘പടപൊരുതും കേരളം’ എന്ന പേരിലാണ് ഉണര്‍ത്തുപാട്ട് ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ പ്രവാസി മലയാളികളായ ജെറിന്‍രാജ് രചനയും വിഷ്ണു മോഹനകൃഷ്ണന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.
യുഎഇയില്‍ ഫ്രീലാന്‍സ് എച്ച്ആര്‍ കണ്‍സല്‍ട്ടന്റാണ് ജെറിന്‍ രാജ്. ചെറുതും വലുതുമായ അനേകം കവിതകളും ലേഖനങ്ങളും എഴിതിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സമകാലിക വിഷയത്തെക്കുറിച്ചു വരികളെഴുതുന്നതും അത് കേരളത്തിനായി ഒരു പാട്ടുരൂപത്തില്‍ സമര്‍പ്പിക്കുന്നതുമെന്ന് ജെറിന്‍ രാജ് പറയുന്നു. മ്യൂസിക് ഡയറക്ടറായി ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സമകാലിക വിഷയത്തെക്കുറിച്ച് സംഗീതം ഒരുക്കുന്നതെന്ന് വിഷ്ണു മോഹനകൃഷ്ണന്‍ പറയുന്നു. ഷാര്‍ജയില്‍ അഡ്മിന്‍ മാനേജരാണ് വിഷ്ണു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here