‘ലോകം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ചിലർ ഭീകരവാദത്തിന്റെ വൈറസുകൾ വിതയ്ക്കുന്നു’: പ്രധാനമന്ത്രി

ലോകം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ചിലർ ഭീകരവാദത്തിന്റെ വൈറസുകൾ വിതയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനത്തിന് ഇടയിലും പാകിസ്ഥാൻ ഭീകരവാദത്തെയാണ് പ്രോൽസാഹിപ്പിക്കുന്നത്. മാത്രമല്ല, തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കി വ്യാജപ്രചാരണവും പാകിസ്ഥാൻ നടത്തുന്നുവെന്ന് ചേരിചേരാ ഉച്ചകോടി വിഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ശത്രുത പരത്തുന്ന വിഡിയോകളും സന്ദേശങ്ങളുമാണ് പാകിസ്ഥാൻ പ്രചരിപ്പിക്കുന്നത്. ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ നിരന്തരമായി വെടി നിർത്തൽ കരാർ ലംഘിക്കുന്നു. നോമ്പുകാലമായിട്ട് പോലും പാകിസ്ഥാന്റെ ഭാഗത്തി നിന്നുള്ള നടപടികൾ ഇങ്ങനെയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
also read: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 195 പേര്‍
മുൻപെങ്ങും നേരിടാത്തത്ര പ്രതിസന്ധിയാണ് നാം അഭിമുഖീകരിക്കുന്നത്. ലോക രാജ്യങ്ങൾ ഒറ്റക്കെട്ടയി നിൽക്കേണ്ട അവസരമാണിതെന്നും വെല്ലുവിളികൾക്ക് ഇടയിലും 123 രാജ്യങ്ങൾക്കും 59 അംഗരാജ്യങ്ങൾക്കും മരുന്നുകളും പ്രതിരോധമരുന്ന് കണ്ടെത്താനുള്ള സജീവ പ്രവർത്തനത്തിലാണ് ചേരിചേരാ പ്രസ്ഥാനം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
Story highlights’ the world engages corona prevention, some are spreading the virus of terrorism’: Prime Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here