ഹോട്ട്‌സ്‌പോട്ടുകളില്‍ റേഷന്‍ കടകളുടെ മേല്‍നോട്ട ചുമതല അധ്യാപകര്‍ക്ക് ; കണ്ണൂര്‍ കളക്ടര്‍ ഉത്തരവിറക്കി

കണ്ണൂര്‍ ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ അധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന്റെ ചുമതല നല്‍കി കളക്ടര്‍ ഉത്തരവിറക്കി. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ ചുമതല.

read also:സംസ്ഥാനത്ത് നാല് ഹോട്ട്‌സ്‌പോട്ടുകൾ കൂടി

യുപി തലംവരെയുള്ളവരെയുള്ള അധ്യാപകരെ അതത് പ്രദേശങ്ങളിലെ റേഷന്‍ കടകളില്‍ നിയമിക്കാനാണ് കളക്ടറുടെ ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കണമെന്ന് കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കണ്ണൂരില്‍ 23 ഇടങ്ങളിലാണ് കൊവിഡ് 19 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.

Story highlights-Teachers oversee ration shops in covid hotspots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top