ഡൽഹിയിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചത് കൊവിഡ് ബാധിച്ച്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാഫലം പോസിറ്റീവാണ്. 31കാരനായ അമിത് റാണ ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്.
അമിത് റാണയ്ക്ക് തിങ്കളാഴ്ച വൈകീട്ട് വരെ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രാത്രിയോടെ ഇദ്ദേഹത്തിന് കടുത്ത പനിയും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ദീപ് ചന്ദ് ബന്ദി ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി മോശമായതോടെ രാം മനോഹർ ലോഹിയ ആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
read also: ഡല്‍ഹിയില്‍ ഡ്യൂട്ടിക്കിടെ മരിച്ച പൊലീസ് കോണ്‍സ്റ്റബിളിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു
മരിക്കുന്നതിന് മുൻപ് അമിതിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്നാണ് ലഭിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോട് ഐസൊലേഷൻ വാർഡിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു.
story highlights- coronavirus, delhi police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here