മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന

CORONA INDIA

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുകയറ്റം. സംസ്ഥാനത്ത് പുതുതായി 1233 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 34 പേർ മരിക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണം 16,000 കടന്നു. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. 68 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച ധാരാവിയിൽ ആശങ്ക വർധിച്ചു. രോഗ ബാധിതരുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 16,758 ആയും മരണസംഖ്യ 651ഉം ആയും ഉയർന്നു.

രാജ്യത്ത് തന്നെ കൊവിഡ് വ്യാപനം അതിരൂക്ഷമായ നഗരമാണ് മുംബൈ. 769 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 25 പേർ മരിച്ചു. ഇതോടെ ആകെ രോഗികൾ 10,527 ആയി. മരണസംഖ്യ 412 ആയി ഉയർന്നു. കർശന നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ് നൽകിയതോടെ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയ സാഹചര്യത്തിൽ മുംബൈയിലെ ലോക്ക് ഡൗൺ ഇളവുകൾ റദ്ദാക്കി.

പൂനെയിൽ 2,252 പേരാണ് രോഗബാധിതരായി ഉള്ളത് .118 പേർ മരിച്ചു. 44 പുതിയ കൊവിഡ് കേസുകൾ ഉണ്ടായ നാഗ്പൂരിൽ ഇതുവരെ 200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 68 പുതിയ കൊവിഡ് കേസുകൾ കൂടി ധാരാവിയിൽ ഉണ്ടായി. മഹീം, ദാദർ, ഇന്ദിര നഗർ, ദോബി ഘട്ട് എന്നീ മേഖലകളിലാണ് രോഗബാധ ഉണ്ടായത്. ഇതുവരെ 773 പോസിറ്റീവ് കേസുകളും 21 മരണവുമാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിൽ റിപ്പോർട്ട് ചെയ്തത്.

 

coronavirus, maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top