Advertisement

പാലിയേക്കര ടോൾ പ്ലാസ തകർത്ത് പാഞ്ഞ വാനിൽ പാൻമസാല; ‘സ്പിരിറ്റ്’ കേസ് അട്ടിമറിച്ചെന്ന് സൂചന

May 6, 2020
1 minute Read

പാലിയേക്കര ടോൾ പ്ലാസ തകർത്ത് പാഞ്ഞ പിക്കപ്പ് വാനിൽ സ്പിരിറ്റല്ലെന്ന് എക്‌സൈസ്. വാനിൽ പാൻ മസാലയും മൂന്ന് ലക്ഷം രൂപയുമാണെന്ന് ഡ്രൈവർ മൊഴി നൽകി. സംഭവത്തിൽ കേസെടുക്കാനാകില്ലെന്ന് ചിറ്റൂർ എക്‌സൈസ് സി ഐ രാകേഷ് പറഞ്ഞു.

read also: ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട ; ആറായിരത്തോളം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തിങ്കളാഴ്ച പുലർച്ചെയാണ് ചാലക്കുടി മുതൽ പാലക്കാട് വരെ എക്‌സൈസ് വിഭാഗം വാഹനത്തെ പിന്തുടർന്നത്. വാഹനത്തിൽ സ്പിരിറ്റാണെന്നായിരുന്നു സൂചന. ചിറ്റൂർ ഭാഗത്ത് നിന്ന് വാഹനം പിടിച്ചെടുത്തു. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് വാനിൽ സ്പിരിറ്റല്ലെന്നും പാൻമസാലയും മൂന്ന് ലക്ഷം രൂപയുമാണെന്ന് എക്‌സൈസ് വിഭാഗം പറഞ്ഞത്. വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാൻ വകുപ്പില്ലെന്നും എക്‌സൈസ് പറയുന്നു. വാനിന്റെ നമ്പർ വ്യാജമല്ല. ടോൾ പ്ലാസ തകർത്തതിന് പൊലീസിന് വേണമെങ്കിൽ കേസെടുക്കാമെന്നും എക്‌സൈസ് വ്യക്തമാക്കുന്നു.

story highlights- spirit, paliyekkara toll plaza, palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top