തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി രണ്ടാം ഘട്ടം; 388.43 കോടി രൂപയുടെ ഭരണാനുമതിയായി

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 388.43 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. രണ്ടാം ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന 2118 പ്രവൃത്തികൾക്കായാണ് തുക വിനിയോഗിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ വരുന്നതും, റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ, കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണമാണ് നടക്കുക.
read also:കൊവിഡ് പ്രതിരോധം ; സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി
പദ്ധതിയുടെ ചിലവിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 961.264 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 2011 പ്രവൃത്തികൾക്കായി 354.593 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.
Story highlights- Local Road Renovation Project 388.43 crores sanction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here