ഷാർജ അൽ നാഹ്ദയിൽ വൻ അഗ്നിബാധ; ഏഴ് പേർക്ക് പരുക്ക്

Massive fire Al Nahda seven injured

ഷാർജ അൽ നാഹ്ദയിലെ അബ്‌കോ കെട്ടിടത്തിൽ വൻ അഗ്നിബാധ. ഇന്നലെ രാത്രിയാണ് അഗ്നിബാധയുണ്ടായത്. സംഭവത്തിൽ ഏഴ് പേർക്ക് പുരക്കേറ്റു.

നിരവധി ഇന്ത്യക്കാർ താമസിക്കുന്ന സ്ഥലമാണ് അബ്‌കോ. 47 നിലകളുള്ള കെട്ടിടമാണ് ഇത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ദൃക്‌സാക്ഷികൾ അധികൃതരെ വിവരം അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ തന്നെ എത്തിയ ഷാർജ സിവിൽ ഡിഫൻസ് സേനാംഗങ്ങളാണ് മണിക്കൂറുകൾ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിൽ തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിലുണ്ടായിരുന്നവരെ പെട്ടെന്ന് തന്നെ ഒഴിപ്പിക്കാൻ സാധിച്ചത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.

തീപിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Story Highlights- Massive fire Al Nahda seven injured

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top