കൊച്ചിയില്‍ മണിക്കൂറുകള്‍ക്കിടെ രണ്ട് ബഹുനില കെട്ടിടങ്ങളില്‍ തീപിടിത്തം; പിണര്‍മുണ്ടയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

fire in two multi-storeyed building in Kochi; migrant workers dies

കൊച്ചിയില്‍ മണിക്കൂറുകള്‍ക്കിടെ രണ്ട് ബഹുനില കെട്ടിടങ്ങളില്‍ തീപിടിത്തം. പള്ളിക്കര പിണര്‍മുണ്ടയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളാറ്റിന് തീപിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അജിബുര്‍ റഹ്മാനാണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ വൈകിട്ട് ഏഴ് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. പട്ടിമറ്റത്തുനിന്നുള്ള അഗ്നിശമന സേനാ യൂണിറ്റെത്തി തീ കെടുത്തുകയായിരുന്നു. തീകെടുത്തിയശേഷം കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് അജിബുര്‍ റഹ്മാന്റെ മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ റഷീദുളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാക്കനാട് സ്മാര്‍ട് സിറ്റിയില്‍ 20 നില കെട്ടിടത്തിനും തീപിടിച്ചു. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

Story Highlights: fire in two multi-storeyed building in Kochi; migrant workers dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top