ലോക്ക്ഡൗൺ മൂലം മുടങ്ങിയ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

ലോക്ക്ഡൗൺ മൂലം മുടങ്ങിക്കിടന്ന സിനിമകളുടെ എഡിറ്റിംഗ്, ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ലോക്ക്ഡൗൺ ഇളവുകള്‍ക്ക് പിന്നാലെ സജീവമാവുകയാണ് സിനിമാ പ്രവർത്തകർ. എഡിറ്റിംഗ് ഡബ്ബിംഗ് ജോലികൾ നിർത്തിവച്ച് കഴിഞ്ഞ ഒന്നരമാസമായി അടഞ്ഞുകിടക്കുകയായിരുന്നു പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോകൾ. ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് എഡിറ്റിംഗ്, ഡബ്ബിംഗ്, സൗണ്ട് മിക്സിംഗ്, കളര്‍ കറക്ഷൻ, ഗ്രാഫിക്സ് തുടങ്ങിയ ജോലികൾ പുനരാരംഭിക്കാൻ സർക്കാർ ഇളവ് നൽകിയതോടെയാണ് വീണ്ടും സ്റ്റുഡിയോകൾ സജീവമാകുന്നത്. എഡിറ്റർമാരും സൗണ്ട് എൻജിനീയറുമൊക്കെ മാസ്ക് ധരിച്ച് സുരക്ഷാ മുൻകരുതലുകളെല്ലാം സ്വീകരിച്ചാണ് ജോലി ചെയ്യുന്നത്.
26 സിനിമകളായിരുന്നു ലോക്ക്ഡൗണിന് മുൻപ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനായി കാത്തിരുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ കഴിഞ്ഞിരുന്ന മോഹൻലാല്‍ – പ്രിയദര്‍ശൻ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം, മമ്മൂട്ടിയുടെ വണ്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ റിലീസിനായി കാത്തിരിക്കുകയാണ്. തിയറ്ററുകള്‍ തുറക്കാൻ ഇനിയും മാസങ്ങള്‍ എടുത്തേക്കും. പല സിനിമകളുടെയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പകുതിയില്‍ അധികവും തീര്‍ന്നിരിക്കുമ്പോഴായിരുന്നു ലോക്ക്ഡൗൺ എത്തിയത്.
Story Highlights: Post-production, films, LOCKDOWN
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here