പ്രവാസികളുടെ മടക്കം; ഗർഭിണികൾക്കും കുട്ടികൾക്കും ക്വാറന്റീൻ ഇളവ്

PREGNANT

വിദേശത്ത് നിന്ന് തിരിച്ചെടുത്ത ഗർഭിണികൾക്കും ചെറിയ കുട്ടികൾക്കും ക്വാറന്റീൻ ഇളവ്. ഗർഭിണികൾക്ക് വീടുകളിലേക്ക് പോകാം. അവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ചെറിയ കുട്ടികളേയും വീടുകളിലേക്ക് അയയ്ക്കും.മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

മറ്റ് രോഗമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കിയശേഷം ക്വാറന്റീൻ സംബന്ധിച്ച തീരുമാനമെടുക്കും. ഇവർ ഒഴികെയുള്ളവരെല്ലാം പൊതുവായ കേന്ദ്രങ്ങളിലും നിരീക്ഷണത്തിൽ കഴിയണം. പ്രവാസികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങൾ സജ്ജമാണെന്നും ഇതിന് ഡിഐജിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

read also: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ പുനഃരാരംഭിക്കാൻ തീരുമാനം

ഏവിയേഷൻ മന്ത്രാലയം ഏർപ്പെടുത്തിയ വിമാനങ്ങളിലും പ്രതിരോധ വകുപ്പ് ഏർപ്പെടുത്തിയ കപ്പലുകളിലാണ് പ്രവാസികൾ എത്തുന്നത്. നാളെ രണ്ട് വിമാനങ്ങൾ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും സൗദിയിൽ നിന്ന് കോഴിക്കോട്ടേക്കും വിമാനങ്ങൾ എത്തും.

story highlights- coronavirus, quarantine, pregnant woman, children

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top