Advertisement

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ പുനഃരാരംഭിക്കാൻ തീരുമാനം

May 6, 2020
Google News 1 minute Read
exam

കൊവിഡിന്റെ പശ്ചാത്തലത്തിൽ മുടങ്ങിപ്പോയ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ പുനഃരാരംഭിക്കാൻ തീരുമാനം. പരീക്ഷ മെയ് 21 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 ന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

മൂല്യനിർണയത്തിനായി അധ്യാപകർക്ക് ഓൺലൈൻ വഴി പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്‌സ് ചാനൽ ഉപയോഗിച്ച് കൈറ്റ് നടത്തും. സമഗ്ര പോർട്ടലിൽ അധ്യാപകരുടെ ലോഗിൻ വഴി ഡിജിറ്റൽ സാമഗ്രികൾ ലഭ്യമാകും. പ്രൈമറി, അപ്പർ പ്രൈമറി അധ്യാപകർക്ക് മെയ് 14ന് പരിശീലനം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

read also: ജില്ല വിട്ട് യാത്രചെയ്യാനുള്ള പാസ് ഇനി മുതൽ ഓൺലൈനിൽ

സ്‌കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യമുണ്ടായാലും കുട്ടികൾക്കായി ജൂൺ 1 മുതൽ പ്രത്യേക പഠന പരിപാടി വിക്ടേഴ്‌സ് ചാനലിൽ തുടങ്ങും. ഈ ചാനൽ എല്ലാവർക്കും കിട്ടുന്നുണ്ടെന്ന് കേബിൾ ഓപ്പറേറ്റർമാരും ഡിടിഎച്ചുകാരും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

story highlights- coronavirus, sslc, plus two

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here