ജില്ല വിട്ട് യാത്രചെയ്യാനുള്ള പാസ് ഇനി മുതൽ ഓൺലൈനിൽ

TRAVEL PASS

ജില്ല വിട്ട് യാത്രചെയ്യുന്നവർക്ക് പാസ് ലഭിക്കാനായി ഓൺലൈൻ സംവിധാനം നിലവിൽ വന്നു. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈൽ ഫോണിലേയ്ക്ക് ലിങ്ക് ലഭിക്കും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പാസ് പൊലീസ് പരിശോധനയ്ക്ക് കാണിച്ചാൽ മതിയാകും.

പാസ് ലഭിക്കാനായി അതത് പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടണമെന്ന നിബന്ധന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

read also: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രങ്ങളില്‍ പൂജ, വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം

മെഡിക്കൽ ആവശ്യങ്ങൾ, മരണാനന്തരചടങ്ങുകൾ, ലോക്ക് ഡൗണിൽ കഴിഞ്ഞശേഷം കുടുംബത്തെ സന്ദർശിക്കാൻ, ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ കുടുംബാംഗങ്ങളെ മടക്കികൊണ്ടുവരാൻ, ജോലിയിൽ പ്രവേശിക്കാൻ, കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് വീട്ടിൽ എത്താൻ, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിവയ്ക്ക് മാത്രമാണ് യാത്രാനുമതി ലഭിക്കുക. സർക്കാർ ജീവനക്കാരേയും അവശ്യസേവന വിഭാഗത്തിൽപ്പെട്ടവരെയും പാസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ തങ്ങളുടെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാകും.

story highlights- coronavirus. lock down, travel pass

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top