Advertisement

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവരുടെ ക്വാറന്റീന്‍ ഉറപ്പാക്കും: പത്തനംതിട്ട ജില്ലാ കളക്ടർ

May 6, 2020
1 minute Read
p b nooh

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവരുടെ ക്വാറന്റീൻ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്. ഇങ്ങനെ എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ പഞ്ചായത്ത്തലത്തില്‍ ഐസലേഷില്‍ താമസിപ്പിക്കുന്നതിന് കൊവിഡ് കെയര്‍സെന്ററുകള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

ജില്ലയിലെ 166 കൊവിഡ് കെയര്‍ സെന്ററിന്റെയും ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്കും സെക്രട്ടറിക്കും, പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമായിരിക്കും. കൊവിഡ് കെയര്‍ സെന്ററുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിപ്പിക്കണം. കൊവിഡ് കെയര്‍ സെന്ററുകളില്‍ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. കൊവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത്തലത്തിലുള്ള മോണിറ്ററിംഗ് സമിതി പ്രവര്‍ത്തിക്കണം. സെന്ററുകളില്‍ ആരോഗ്യവകുപ്പിന്റെ മാനദണ്ഡപ്രകാരമുള്ള ശുചീകരണ ക്രമീകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് ഒരുക്കണം.

read also:പത്തനംതിട്ടയിൽ അനധികൃതമായി ക്രഷർ ഉത്പന്നങ്ങൾ കടത്തിയ ഒൻപത് വാഹനങ്ങൾ പിടിച്ചെടുത്തു

പാസിനായി കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ വീടുകള്‍ ഹോം ക്വാറന്റീന് സജ്ജമാണോ എന്ന വിവരം പഞ്ചായത്ത് സെക്രട്ടിമാര്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. ഇങ്ങനെ എത്തുന്നവര്‍ കുടുബാഗങ്ങളുമായോ മറ്റുള്ളവരുമായോ സമ്പര്‍ക്കങ്ങളില്ലാതെ ഐസലേഷനില്‍ കഴിയുന്നത് ഉറപ്പാക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രവാസികളും ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നമുറയ്ക്ക് പഞ്ചായത്ത്തലത്തില്‍ ഓരോ കൊവിഡ് കെയര്‍സെന്റര്‍ സജ്ജമാക്കാന്‍ പഞ്ചായത്ത് അധ്യക്ഷര്‍ക്കും സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലയിലേക്ക് എത്തുന്നവരില്‍ ഒരാള്‍പോലും ഐസലേഷനില്‍ നിന്നും ഒഴിവാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

Story highlights- Quarantine, Pathanamthitta District

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top