Advertisement

സർക്കാരുകൾ തമ്മിൽ ഏകോപനം ഇല്ല; സംസ്ഥാന സർക്കാർ നേരത്തെ ട്രെയിൻ ആവശ്യപ്പെടണമായിരുന്നു: രമേശ് ചെന്നിത്തല

May 6, 2020
Google News 1 minute Read

സർക്കാരുകൾ തമ്മിൽ ഏകോപനം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ നേരത്തെ ട്രെയിൻ ആവശ്യപ്പെടണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ചടങ്ങിലാണ് അദ്ദേഹം സർക്കാരുകൾക്കെതിരെ വിമർശനം ഉയർത്തിയത്.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിന് വ്യക്തതയില്ല. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ വേണമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രിക്ക് കത്തയച്ചിട്ട് മറുപടിയില്ല. സംസ്ഥാന സർക്കാർ ഇരുട്ടിൽ തപ്പുന്നു. സർക്കാരുകൾ തമ്മിൽ ഏകോപനം ഇല്ല. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് പാസ് ലഭിച്ചിട്ടില്ല. ഇവരെ തിരികെ കൊണ്ടുവരാൻ സർക്കാരിന് താൽപര്യം ഇല്ല. 19 ട്രെയിനുകൾ കാലിയായി വരുന്നു.അവരെ ഇതിൽ കൊണ്ടുവന്നു കൂടെ? സർക്കാർ നേരത്തെ ഇത് ആവശ്യപ്പെടണമായിയിരുന്നു. സർക്കാരിന് ഒരു പദ്ധതിയും ഇല്ല. തൊഴിലാളികൾ മടങ്ങിയതിനാൽ നിർമാണ മേഖല സ്തംഭിക്കാൻ പോകുന്നു. ദീർഘ വീക്ഷണമില്ലാതെ ഒരു സർക്കാർ പ്രവർത്തിക്കുന്നതിലെ ദുരന്തമാണ് കാണുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ബസ് അയക്കാത്തതിനെ അദ്ദേഹം വിമർശിച്ചു.

read also:പ്രായമായ ആളുകൾക്ക് പ്രത്യേക പരിഗണന നൽകാൻ സംസ്ഥാന സർക്കാർ

Story highlights-Ramesh chennithala, criticizes state central governments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here